Friday 24 February 2012

കൂവിത്തോല്‍പ്പിക്കല്ലേ...!!!

 

         ഈ പോസ്റ്റ്‌ എന്നെ എഴുതാന്‍ പ്രേരിപ്പിച്ച കാരണം, ഇന്നലെ ചിലര്‍ എന്‍റെ ബ്ലോഗിലെ ചില പോസ്റ്റുകള്‍ വായിച്ചു, അത് മറ്റു പല ബ്ലോഗ്‌ പോസ്റ്റിലും  കണ്ടതാണെന്നും കോപ്പി അടിച്ചതാനെന്നും പറഞ്ഞു എന്നെ പുച്ചിക്കുകയാനുണ്ടായത് ... ഇവര്‍ ആരും തന്നെ എന്‍റെ മറ്റു പോസ്റ്റുകള്‍ വായിച്ചില്ല ... ഇവിടെ ഞാന്‍ പറയുന്നു.. നിങ്ങള്‍ പലരും അനുഭവിച്ച കഥകളും അനുഭവങ്ങളും മറ്റുമായിരിക്കും ഞാന്‍ പോസ്റ്റ്‌ ഇടുന്നത് എങ്കില്‍ നിങ്ങള്‍ പറയുമോ ഇത് എന്‍റെ കഥ ആണെന്നും, ഇത് അടിച്ചുമാറ്റിയതാനെന്നും.. ഓരോരുത്തരുടെയും ജീവിതവും അനുഭവവുമാണ് പല്ലപ്പോയും പല സ്ഥലത്തും കഥയും കവിതയുമാകുന്നത്.. എന്ന് കരുതി ഞാന്‍ നിങ്ങളെ ഒരു വിഡികലായി കാണുന്നില്ല ..        


       കഥ , കവിത , നോവല്‍, തുടങ്ങിയ സാഹിത്യ രൂപങ്ങള്‍ പോലെ തന്നെ മികച്ച സര്‍ഗാത്മകത ആവശ്ശ്യപ്പെടുന്ന മേഖലയാണ് വിമര്‍ശം അഥവാ വിമര്‍ശനം..! കുറ്റം പറയുന്നവരും ആദ്യം ചിന്തിക്കേണ്ടത് ഞാന്‍ എത്തരത്തിലുള്ള ആള്‍ ആണെന്നുള്ളതാകുന്നു .. ഒരു വ്യക്തിയെയോ ആശയത്തെയോ രചനയെയോ കുറ്റം പറയുന്നതും അടച്ചാക്ഷേപിക്കുന്നതുമാണ് വിമര്‍ശനമെന്ന മുന്‍വിധി മലയാളികളായ പലര്‍ക്കുമുണ്ട്.. എന്നാല്‍ ഇത്തരം രീതിയെ ഞാന്‍ വിമര്‍ശനമായി കാണുന്നില്ല..                               

 

                    ബൂലോകം വളരെ വിശാലമായതു തന്നെയാണ്..ഒരു വ്യക്തിയുടെയോ രചനയുടെയോ ആശയത്തിന്റെയോ മൂല്യം അളക്കുകയും അതിന്‍റെ കാണാതലങ്ങളെ അന്വേഷിക്കുകയും ചെയ്യുന്ന കലയല്ലേ  വിമര്‍ശനം ? അല്ലെ .! ആണെന്ന് എനിക്ക് തോന്നുന്നത് . നിങ്ങള്ക്ക് ഒരു പക്ഷെ ഇങ്ങനെ തോന്നില്ല..  കാരണം നിങ്ങള്‍ മലയാളിയാണ്.. ഒരു മലയാളിക്കും മറ്റൊരു മലയാളിയുടെ കഴിവിനെ അംഗീകരിക്കാന്‍ പ്രയാസമാണ്..അതല്ലേ വാസ്തവം.. അപ്പോള്‍ ഒന്നിനും കൊള്ളാത്ത ഒരു രചനയെ എങ്ങനെ വിമര്‍ശിക്കും അല്ലെ... അതെ ഒന്നിനും കൊള്ളാത്തവ വിമര്‍ശനം പോലും അര്‍ഹിക്കുന്നില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. .. എന്നാല്‍ ഞാന്‍ പറയുന്നു നിങ്ങള്‍ ഒരു കാര്യത്തെ വിമര്‍ശിക്കുന്നു എന്നതിനര്‍ത്ഥം നിങ്ങളതിനെ മറ്റുള്ളവരിലെത്തിക്കുന്നു എന്ന് തന്നെയാണ്.. വിമര്‍ശനത്തില്‍  നിങ്ങലതിന്‍റെ തെറ്റുകുറ്റങ്ങള്‍ വിവരിക്കുന്നുണ്ടാവം.. പക്ഷെ നല്ലതിന്‍റെ  തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്തെറ്റുകല്‍ക്കപ്പുറം ഒരു പ്രസക്തിയുള്ളതുകൊണ്ടല്ലേ...!! 


      വിമര്‍ഷനത്തിനു തിരഞ്ഞെടുത്തു എന്നുള്ളത് തന്നെ അതിന്‍റെ  പ്രസക്തിയെ സൂചിപ്പിക്കുന്ന ഒന്നാണ്. വിമര്‍ശഗന്‍ വിമര്‍ശനം ചെയ്യുമ്പോള്‍ അതീവ ജാഗ്രതയോടെ ചെയ്യേണ്ടതാണ്..വസ്തുക്കള്‍ നിരത്തിയുള്ള അപിപ്രയങ്ങള്‍  വ്യാക്യാനങ്ങലുമാണ് ഉചിതം എന്ന് എനിക്ക് തോന്നുന്നു.. അങ്ങിനെ ഒന്നും ഇന്നലെ അതികം ഞാന്‍ കണ്ടില്ല.. അതുകൊണ്ട് വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ഒന്നുകൂടി ആലോചിക്കുക , ഞാന്‍ എങ്ങനെ ഉള്ളവനാണെന്ന് സ്വയം വിലയിരുത്തി മറ്റുള്ളവരെ വിമര്‍ശിക്കുക..!!




       ഇവിടെ നിങ്ങള്‍ വായനക്ഷമതയെപ്പറ്റി വിശാലമായൊരു ചര്‍ച്ചക്ക് വഴിതുരന്നിട്ടിരിക്കുകയാണ്.. എന്നോട് ചിലര്‍ പറഞ്ഞു വായിക്കണം അല്ലാതെ മറ്റുള്ളവരുടേത് മോഷ്ട്ടിക്കുകയല്ല വേണ്ടത്.. ആര്‍ക്കറിയാം നിങ്ങളുടെതൊക്കെ സ്വയം സൃഷ്ട്ടിയാണെന്നു (പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍)...!!  ഇനി ഞാന്‍ നിങ്ങളോട്, അല്ല എന്നെ വായന പഠിപ്പിക്കാന്‍ വന്നവരോട്, ആളുകളെ വായിപ്പിക്കുക്ക എന്നത് സാഹസ്സമാണ്.. ശരിക്ക് പറഞ്ഞാല്‍ പ്രസംഗകനയാലും എഴുത്തുകാരനായാലും വായനക്കാരനെ മുന്നില്‍ കണ്ടു എയുതണം. എയുതിക്കയിഞ്ഞ ശേഷം ഒരു വായനക്കാരന്‍റെ  ഭാഗത്ത് നിന്നുകൊണ്ട് ഞാന്‍ എയുതിയത് ഒന്ന് വായിച്ചു നോക്കണം.. വായിച്ചു നോക്കിയിട്ട്   "താന്‍ കഠിന പഥങ്ങള്‍ ഉപയോഗിച്ചു എയുതാന്‍ ത്രാണിയുള്ള   എയുത്തുകാരനന്നെന്നു  വായനക്കാരനു തോന്നാന്‍ ഇത് ധാരാളം മതി"      എന്നാണോ എയുത്തുകാരന് തോന്നുന്നത്, എന്നാല്‍ ആ  ലേഖനവും അയാളുടെ സൃഷ്ടിയും സമൂഹത്തിനു ഒരുപകാരവും ചെയ്യില്ല.. മറിച്ച്   'താനെയുതാനിരിക്കുമ്പോള്‍  പ്ലാന്‍ ചെയ്തതിലേറെ കാര്യങ്ങള്‍ തന്‍റെ ലേഖനം വായിക്കുന്ന ഒരു വായനക്കാരന് കിട്ടും'എന്നാ ശുഭാപ്തി വിശ്ശ്വാസം ഏതെങ്കിലും ഒരു എയുത്തുകാരന് ഉറപ്പായിട്ടും തോന്നിയിട്ടുണ്ടെങ്കില്‍  അയാളാണ് കാലഘട്ടത്തിന്‍റെ എയുത്തുകാരന്‍ എന്ന് പറയുന്നത്.. അല്ല എന്ന് നിങ്ങള്ക്ക് തോന്നുണ്ടോ അയാള്‍ ഏത് പീറക്കടലാസ്സില്‍  എഴുതിയാലും  എഴുത്ത് ചരിത്രം രചിക്കും.. അത് വായിക്കുന്നവരില്‍  പുതിയ ചിന്തകളും ലിങ്കുകളും തുറക്കും തീര്‍ച്ചയാണ്.. അങ്ങനെ ആ ലേഖനം വലിയൊരു മാറ്റത്തിന് നിമിത്തമാകും.., ചര്‍ച്ചയാകും,പത്ര കോളങ്ങളില്‍ ചര്‍ച്ചാ വിഷയങ്ങള്‍ ആവണമെന്നില്ല. വായിച്ചവര്‍ പലയിടത്തും ചെന്ന് പറയും...അങ്ങാടിയില്‍ , ക്യാംപസുകളില്‍ ,കുളക്കടവില്‍, അങ്ങിനെ അതൊരു ജനകീയ ലേഖനമായി മാറും. ആ കഥയുടെ പേര് ചിലപ്പോള്‍ ആരും പിന്നീട് ഓര്‍ക്കാന്‍ ഇടയില്ലെങ്ങിലും  അതിലെ ആശയം നിലനില്‍ക്കും, അങ്ങിനെ നിലനിന്നാല്‍ തന്നെ ആ എഴുത്തുകാരന്‍ വിജയിച്ചു.. അത് പ്രസ്സിദ്ധീകരിച്ച ബ്ലോഗിനും പ്രസക്ത്മാകും..  

      ഇവിടെ ഞാന്‍ പറഞ്ഞ ഓരോ വാക്കും ഇത് വാഴിക്കുന്ന നിങ്ങളെപ്പോലുള്ള ആശാന്മാര്‍ക്കും വളരെ ഉപകാരപ്രദമാകും ഇല്ലേ.. നിങ്ങള്‍ ഇതിലെ ഓരോ വരികളും വിലയിരുത്തി വാഴിച്ചു നിങ്ങളുടെ ബ്ലോഗ്പോസ്റ്റില്‍ ഇത് പോലെ എഴുതാന്‍ ശ്രമിക്കും.. എന്താ സത്യമല്ലേ.? നിങ്ങളെപ്പോലെ മറ്റുള്ളവരുടെ ലേഖനത്തിലും അറിഞ്ഞോ അറിയാതയോ ഞാന്‍ ഇവിടെ പറഞ്ഞ ഓരോ വാക്കുകളും ഉപയോഗിക്കാന്‍ തുടങ്ങും.  ചിലര്‍ ഇതില്‍ നിന്നുപോലും കട്ടടുക്കും, മറ്റുചിലര്‍ ഇത് വച്ചു പുതിയ pointukal ഉണ്ടാക്കും. നിങ്ങളില്‍ പലരും ഇത് നിങ്ങളുടെ കവിതകളിലും കഥകളിലും വരെ ഉപയോകിക്കാന്‍ തുടങ്ങും, ചില അദ്ദ്യാപകര്‍ ഇത് ക്ലാസ്സ്‌ മുറികളില്‍ പറയും. ഇതൊക്കെ വായിക്കുമ്പോള്‍ എന്നെക്കുറിച്ചു നിങ്ങള്ക്ക് തോന്നാം ഞാന്‍ ഒരു "പിടിവാഷിക്കാരന്‍" ആണെന്ന്. ചെയ്തത് തെറ്റാണെന്ന് അറിയാമെങ്കിലും, ഈ വാക്കുകള്‍ കൊണ്ടൊന്നും അതിനെ ന്യായീകരിക്കാന്‍ ആവില്ലെന്നും അറിയാം. ഇത് വാഴിച്ചിട്ടെങ്കിലും  എന്നോട് പറഞ്ഞ ഇതുവരെ പിടിക്കപ്പെടാത്ത പല കോപ്പി അടി വീരന്മാരും ആ സ്വഭാവം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു . 

         ഈ വായന ഓരോപുതിയ എയ്ത്തുകാര്‍ക്കും പ്രചോദനമാകട്ടെ . ഇത് വായിക്കുംപോയും നിങ്ങള്‍ക് തോന്നും ഇതും കോപ്പി അല്ലെ എന്നൊരു സംശയം.. അതിനു നിങ്ങളെ ഒന്നും  ഞാന്‍കുറ്റം പറയുന്നില്ല. അതിനു നിങ്ങളെ പറഞ്ഞിട്ട് കാര്യവുമില്ല..

         എന്തായാലും നിങ്ങള്‍ എന്നെ ഞെട്ടിച്ചിരിക്കുകയാണ്‌..  ഇനി ഞാന്‍ ബ്ലോഗ്‌ എഴുതരുതെന്ന്  ചിലര്‍, മറ്റു ചിലര്‍ തന്തക്ക് വിളിച്ചതിനുതുല്ല്യം.., വേറെ ചിലര്‍ തോന്നിവാസം പറഞ്ഞു അവരുടെ കലിപ്പ് തീര്‍ത്തു.. എന്തായാലും നിങ്ങള്‍ എനിക്ക് തന്ന മധുരപ്രതികാരത്തിനു തുല്ല്യമായി ഞാന്‍ എല്ലാം ഞാന്‍ കേട്ടു  ബ്ലോഗ്‌ എയ്ത്തു നിര്‍ത്തിപ്പോകനോന്നും കരുതിയിട്ടില്ല.. ഇനിയും ഞാന്‍ എഴുത്തു തുടരും..ഇഷ്ട്ടമുള്ളവര്‍ക്ക് വാഴിക്കാം.,കമന്റ്സ് ഇടാം..വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാം..

Wednesday 8 February 2012

കലാലയ സ്മരണകള്‍

എന്‍റെ  ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കലാലയ ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടായിരുന്നു എമിനെന്റ്റ് അകാദമി   മനസ്സിന് എന്നും നിറഞ്ഞൊരു കുളിര്‍മ നല്‍കികൊണ്ട് വിടപറഞ്ഞത്‌...  എമിനെന്ടില്‍ എത്താതിരിക്കാന്‍ വേണ്ടി ഞാന്‍ പല സര്‍ക്കാര്‍ കാമ്പസുകളിലും ഞാന്‍ അപേക്ഷ അയച്ചിരുന്നു.,.   manasseri MAMO കോളേജി, കോടഞ്ചേരി ആര്‍ട്സ് & സയന്‍സ് കോളേജി എന്നിവിടെ നിന്നും ലെറ്റര്‍ വന്നു.. എന്നാല്‍   കോടഞ്ചേരി  കുറെ ദൂര്മായത് കൊണ്ട് ഞാന്‍ MAMO തന്നെ സെലക്ട്‌ ചെയ്തു കാരണം വൈറ്റിംഗ് ലിസ്റ്റില്‍ ഞാന്‍ വെറും 31  ആയിരുന്നു .  അപ്പോള്‍ എനിക്ക് ഇവിടെ തന്നെ കിട്ടുമെന്നും  ഞാന്‍ ഉറപ്പിച്ചു..  നിര്‍ഭാഗ്യ മെന്നു പറയാം അവിടെ എത്തിയപ്പോള്‍ എന്നോട് അവര്‍  ചോദിച്ചു VHSE ആയിരുന്നോ എന്ന്.. അതെ എന്ന് ഞാന്‍  പറഞ്ഞു.. അവര്‍ പറഞ്ഞു എങ്കില്‍ ഈ practicalinte മാര്‍ക്ക്‌ കുറയ്ക്കണമെന്ന്.. അത് കുറച്ചു ലിസ്റ്റ് ഇട്ടപ്പോള്‍ ഞാന്‍ വൈറ്റിംഗ് ലിസ്റ്റില്‍ 72   എത്തി.. പിന്നീടു എനിക്ക് തോന്നി ബി.കോം ഒരു മത്സര സ്റ്റേജില്‍ ആണെന്ന്.. അതൊകൊണ്ട് കിട്ടില്ല എന്ന് ഉറപ്പായി .. എങ്കിലും രണ്ടു മൂന്നു പ്രാവശ്യം പോയിരുന്നു... നോ ചാന്‍സ് ...

                   എമിനെന്റ്റ്  കോളേജിലെ അവദി ദിവസങ്ങളില്‍ ഞാന്‍ ചിന്തിക്കാറുണ്ട്. എന്‍റെ ജീവിതത്തില്‍ അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹം നിറഞ്ഞ ഏതോ ഒരു ദിവസമാണ് ഞാനിവിടെ എത്തിയതെന്ന് . ജീവിതത്തിന്‍റെ 3 വര്‍ഷവും ഇവിടെ ചിലവാക്കിയത് എനിക്ക് ഒരിക്കലും നഷ്ടമായി എന്ന് തോന്നിയിട്ടില്ല... ഇനി തോന്നുകയുമില്ല .  നമ്മുടെ മലാനാടിന്റെ യഷസ്സുനര്‍ത്തനായി കേരങ്ങള്‍ തിങ്ങി നിറഞ്ഞ നാടായ മലപ്പുറം നഗരത്തിനെ ബോടറില്‍ സ്ഥിതി ചെയ്യുന്ന അരീക്കോട് . ഇവിടെ കളകള്ളാരവമുയര്‍ത്തി  ഒഴുക്കുന്ന ചാലിയാറിന്റെ     തീരത്ത്  ശാന്ത സുന്തരമായ ഹരിത ഭംഗിയില്‍  കടഞ്ഞെടുത്ത് MSP  ക്യാമ്പിനു അടുത്തായി നില കൊള്ളുന്ന പൂന്തോപ്പയിരുന്നു  എന്‍റെ  കലാലയം ...ഇത് ഒരു പ്രൈവറ്റ് സ്ഥാപനം ആണെങ്കിലും  ഇവിടെ പഠിച്ചവര്‍ക്ക് ഒരിക്കലും അങ്ങിനെ തോന്നില്ല... അതാണ് എന്‍റെ കാമ്പസിന്‍റെ പ്രത്യേകത ... ഇന്ന് കോഴിക്കോടും മലപ്പുറത്തും  മലബാറിലും  മറ്റു  പല ദേശത്തും എന്‍റെ ക്യാമ്പസ്‌ അറിയപ്പെടാന്‍  തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്.


എത്ര വര്‍ഷമായി എമിനെന്റ്റ് തുടങ്ങിയിട്ട് എന്നെനികരിയില്ലെങ്ങിലും  ആദ്യത്തെ എമിനെന്റ്റ് ഏതോ ഒരു ജിമ്മിന്‍റെ അടുതായിരുന്നെന്നു അറിയാം... അവിടെ നിന്നും കാലം മരുന്നതിനുസരിച്ച്ചു എന്‍റെ കാമ്പുസും മാറ്റങ്ങള്‍  സംഭവിച്ചു കൊണ്ടിടിക്കുന്നു. അതെ കഴിഞ്ഞ 8 വര്‍ഷമായി എമിനെന്റ്റ് സ്വന്തം ബില്ടിങ്ങിലെക്ക് ഒരു ശാന്ത പ്രടെഷതെക് മാറ്റപെട്ടിരിക്കുന്നു  .. ഇവിടെയാണ് ഞാന്‍  3  വര്‍ഷം പഠിച്ചത്.. ഏകദേശം 15 വര്‍ഷം പിന്നിട്ട ഈ കോളേജിനെ കുറിച്ചു കെട്ടരിഞ്ഞാണ് ൨൦൦൮ ജൂണ്‍ 31 നു ആദ്യമായി എമിനെന്റിന്റെ പടിവാതില്‍ കടന്നു ഞാനെത്തിയത് . മുറ്റം എത്തിയപ്പോള്‍ തന്നെ മാസ്പരിപ്പിക്കുന്ന ആ പ്രക്രതി ഭംഗിയും  മാതവിനെപ്പോള്‍ തലോടുന്ന ആ ഇളം കാറ്റും ആ പൂവാടിയിലെ അറിവ് എന്നാ തേന്‍ നുകരാനായി പല സ്ഥലത്ത് നിന്നെത്തിയ ചിത്ര ശലബങ്ങളാണ് എന്നെ സ്വീകരിക്കാനെത്തിയത് .. എന്നാല്‍ ആദ്യപകരുടെയും മറ്റും ഇടപയകലും എന്‍റെ മനസ്സിനെ സ്വന്തനിപ്പിച്ച്ചത് കൊണ്ട്  ആദ്യം തന്നെ എല്ലാവരെയും പരിചയപ്പെടാന്‍ ഞാന്‍ ശ്രമിച്ചു . റാഗിങ്ങ് ചെറിയ ബയമുണ്ടയിരുന്നെങ്ങിലും അദ്യാപകര്‍ സമദാനപ്പെടുത്തി  .




VHSE കു ശേഷം ശേഷം ആയിരുന്നു ഞാന്‍ എമിനെന്റിന്റെ സുന്ദര മുറ്റത്ത്‌ എത്തിയത്... എനിക്ക് എന്നും തണലായിരുന്നു എന്‍റെ കലാലയം...നാഥന്‍ കനിഞ്ഞു നല്‍കിയ എന്‍റെ ജീവിതത്തിനു ശോഭ പകരുവാന്‍ നിമിതമേകിയത് ഈ കലാലയമായിരുന്നു ...എനിക്ക് മാത്രമല്ല, പലര്‍ക്കും... ഇനി എത്രയോ പേര്‍ക് നിമിത്തമാകാനിരിക്കുന്നു..അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂമ്പാറ്റയെ പൂവ് വിളിക്കുന്നത്‌ പോലെ ജീവിതം എങ്ങോട്ടെന്നില്ലാതെ പാറി നടക്കുമ്പോള്‍  മാടി വിളിച്ച് വഴി കാണിച്ച ഈ സ്ഥാപനത്തെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ഹ്രദയാന്തരങ്ങളില്‍  നിന്ന് സന്തോഷത്തിന്‍റെ പേമാരി വര്‍ഷിക്കുന്നു.. പുലര്‍ക്കാലത്ത് വിരിഞ്ഞ റോസാദലത്തിനു ചുറ്റും പാറി നടക്കുന്ന കരി വണ്ടിനെ പോലെ പാപത്താല്‍ കറുത്ത ഹൃദയവുമായി കയിഞ്ഞിരുന്ന ആ കാലങ്ങളില്‍ ഞാന്‍ ഇവിടുത കുറിച്ചു അറിഞ്ഞിരുന്നെങ്കില്‍ എന്‍റെ ദിനരാത്രങ്ങള്‍ ഉപകാരപ്രതമാം വിധം ചാലിപ്പിക്കാംആയിരുന്നു..വളരെയടികം ആനന്ദത്തോടെയും ആസ്സ്വാദ്‌നത്തോടെയും കയിഞ്ഞു പിന്നീട് ഒരു ദര്മികതയിലെക്കുള്ള ഒരു നീകം ഒരിക്കലും പ്രയാസമില്ലെന്നു ഈ സ്ഥാപനം എന്നെ പഠിപ്പിച്ചു..ഈ കലാലയ ജീവിതം അവസാനിക്കാന്‍ തുടങ്ങുന്ന ദിവസം മുതല്‍ കയിഞ്ഞ ദിവസങ്ങളില്‍ എമിനെന്റിന്റെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ ചിന്തിക്കുന്നതും സങ്കടപ്പെടുന്നതും ഈ ഓര്‍മ്മകള്‍ മാത്രം സൂക്ഷിച്ചു കൊണ്ട് എങ്ങനെ ഇവിടുന്നു പോകുവാന്‍ കയിയുമെന്നതിന്‍ കുറിച്ചു മാത്രമായിരുന്നു...ഇനിയുള്ള ജീവിതത്തില്‍ ശ്രീദേവി ടീച്ചറെ പോലുള്ളവരുടെ ലാളിത്യത്തിന്റെയും സന്തോഷത്തിന്റെയും നാളുകള്‍ നഷടപെടുമോ എന്നൊരു തോന്നലും ഉണ്ടായിരുന്നു...  ഇടയ്ക്കു ചില അടിപിടികള്‍ ഉണ്ടെങ്കിലും എല്ലാം വളരെ രസമായിരുന്നു.. കാരണം പിന്നീട് ഞങള്‍ ഒരു IPL  മാച്ച് കാണാന്‍ കൊച്ചിയില്‍ പോയപ്പോള്‍ അന്ന് ഞങള്‍ അടിഉണ്ടാകിയവരുടെ റൂമിലായിരുന്നു രാത്രി കിടന്നുറങ്ങിയത്.. എല്ലാം ഇന്നലെ കയിഞ്ഞ  പോലെയ തോന്നുന്നത്...

ഇപ്പോള്‍  എന്‍റെ ഹൃദയത്തില്‍ വിരഹ വേദന അലയടിക്കുകയാണ്.. ഞാന്‍ ഉറപ്പിക്കുന്നു ഈ വിരഹ  വേദനക്ക് ആശാസമെകാന്‍ മറ്റൊരു കലാലയവും ഇനി എന്റെ ജീവിതത്തില്‍ കടന്നു വരില്ല എന്ന്.. ഈ സ്ഥാപനതോടും ഇവിടുത്തെ കൂടുകരോടും യാത്ര പറഞ്ഞു പോകുമ്പോള്‍ ഇനി ഇതുപോലെയുള്ള ഒരു കലാലയം ലഭിക്കുകയില്ലെന്നുരപ്പാന് ...ഇവിടെ നിന്നും മടങ്ങിയ ശേഷവും മുന്‍ കയിഞ്ഞ 12 വര്‍ഷംപോലോത്ത ജീവിതം എന്നെ പിടികൂടുമോ എന്ന് ഞാന്‍ ഞാന്‍ ഭയക്കുന്നില്ല.. കാരണം എന്റെ ആത്മാവിനെ പിടിച്ചു കുലുക്കുന്ന ക്ഞാനമാണ് എനിക്ക് എന്‍റെ എമിനെന്റ്റ്‌ സമ്മാനിച്ചത്..

ഈ ചുറ്റുപാടുകളില്‍ നിന്ന് ലഭിച്ച അറിവുകള്‍ അധികമായും വിഷമില്ലാത്തതും രുചി  തീരാതതുമായ അമൃതം ആണ്..ഇവയെല്ലാം ഇനി എന്‍റെ മനസ്സിന്റ്റ്‌ ചെപ്പില്‍ സൂക്ഷിക്കാനുള്ള ഒരുപിടി ഓര്‍മ്മകള്‍ മാത്രം...




യാത്ര പറഞ്ഞു പിരിയവേ , ഒരു പാട്ടിന്‍റെ നോവറിഞ്ഞു .

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ...
എന്നാത്മാവിന്‍ നഷ്ട സുഗന്ധം ...!!!!!!

Sunday 15 January 2012

ഇന്ത്യന്‍ ആര്‍മി ഡേ (ജനുവരി 15) നമ്മള്‍ ഓര്‍ക്കേണ്ടത് .....

രാജ്യത്തു ഒരു ക്രിക്കറ്റ്‌ കളിയോ ഫുട്ബാല്ലോ allenkil ഒരു war enniva വരുമ്പോള്‍ മാത്രം നമ്മള്‍ ഇന്ത്യക്കാരാണെന്ന് പറയുന്നത് ശരിയേ  അല്ല  ......   മൈനസ് ഡിഗ്രി തണുത്തുറഞ്ഞ മഞ്ഞു മലകളിലും, ചുട്ടു പൊള്ളുന്ന രാജസ്ഥാന്‍ മരുഭൂമിയിലും, ഉറ്റവരെ പിരിഞ്ഞു രാജ്യം കാക്കും ധീരയോദ്ധാക്കളെ.. നെഞ്ച് വിരിച്ചു അഭിമാനത്തോടെ ലോകത്തോട് വിളിച്ചുപറയും ഞാന്‍ ഭാരതീയനാണ്!! ഞാന്‍ അതില്‍ അഭിമാനിക്കുന്നു!!!ഇന്ത്യയുടെ ധീരജവാന്‍ മാര്‍ക്ക് സല്യൂട്ട്...ലോകത്തിലെ ഏറ്റവും തണുത്ത മലകളില്‍ നിന്ന് നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി പോരാടി .... കണ്ണിലെ കൃഷ്ണമണി പോലെ നമ്മെ കാത്തവര്‍ ... എന്ത് പകരം നല്‍കിയാലും മതിയാവില്ല ... .ജീവിക്കുബോള്‍ ഭാരതാംബയ്ക്ക് വേണ്ടി ജീവിക്കുന്ന,,,,,,,,,,,, മരിക്കുമ്പോള്‍ ഭാരതാംബയ്ക്ക് വേണ്ടി മാത്രം മരിക്കുന്ന ,,,,,,,,, ഭാരതത്തിന്‍റെ ഭടന്മാര്‍ക്ക് അഭിവാദ്യങ്ങള്‍.
.സ്നേഹപൂര്‍വ്വം ഞാന്‍ നേരുന്നു  ഒരായിരം  വിപ്ലവാഭിവാദ്യങ്ങള്‍.....

Thursday 12 January 2012

നാം എല്ലാവരും കുറച്ചെങ്കിലും നന്മ ചെയ്യാന്‍ ശ്രമിച്ചാല്‍ ഈ ഭൂമി ഒരു കൊച്ചു സ്വര്‍ഗം ആയീടും.

വിഗാര്‍ഡ് ഗ്രൂപ്പ്‌ ഉടമ കൊച്ചൌസേഫ് തന്റെ ഒരു വൃക്ക ദാനം ചെയ്താ വിവര ഞാന്‍ അടുത്താണ് അറിഞ്ഞത് ( അല്ലെങ്കിലും എന്നെപ്പോലെ ക്രിക്കറ്റും സിനിമയും ഓണ്‍ലൈന്‍ നേരമ്പോക്കും ആയി നേരം കളയുന്ന ഒരാള്‍ക്ക്‌ ചുറ്റുപാടും നടക്കുന്ന നല്ല മനുഷ്യത്വപരമായ നല്ല കാര്യങ്ങള്‍ ശ്രേദ്ധിക്കാന്‍ എവിടെ നേരം) .വാര്‍ത്ത‍ വായിച്ചപ്പോള്‍ അദ്ദേഹത്തോട് അളവറ്റ ആദരവും സ്വയം പുച്ഛവും തോന്നി . കുറച്ചു നാള്‍ മുന്‍പ് നോക്കുകൂലി പ്രമാണ...ികളെ വെല്ലുവിളിച്ചു സ്വയം ചുമടെടുത്ത അദ്ദേഹം ആദരവ് അര്‍ഹിക്കുന്ന ഒരാള്‍ ആണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ എല്ലാ സുഖസൌകര്യങ്ങളും അനുഭവിക്കുമ്പോഴും അന്യന്റെ വേദന മനസ്സിലാക്കി സ്വന്തം അവയവം ദാനം ചെയാന്‍ ഈ ഭൂമിയില്‍ അപൂര്‍വ്വം ചിലര്‍ക്കെ കഴിയൂ. ( കുടുബത്തിന് തണലേകാന്‍ അവയവദാനം നടത്തിയ സകല മനുഷ്യരെയും ഈ അവസരത്തില്‍ ഈ നിസ്സാരനായ ഞാന്‍ മനസ്സറിഞ്ഞു നമിക്കുന്നു) ഒരാളുടെ മതമോ ജാതിയോ കുടുംബമഹിമയോ സാമ്പത്തിക സ്ഥിതിയോ,വിദ്യാഭ്യാസമോ, വിശ്വാസമോ അവിശ്വാസമോ ഒന്നും അല്ല, കാരുണ്യം നിറഞ്ഞ മനസ്സാണ് അയാളെ യദാര്‍ത്ഥ മനുഷ്യന്‍ ആക്കുന്നത് എന്ന പരമമായ സത്യം മനസ്സിലാക്കി നാം എല്ലാവരും കുറച്ചെങ്കിലും നന്മ ചെയ്യാന്‍ ശ്രമിച്ചാല്‍ ഈ ഭൂമി ഒരു കൊച്ചു സ്വര്‍ഗം ആയീടും. തീര്‍ച്ച..അദ്ദേഹം പൊതു സമൂഹത്തിനു വേണ്ടിയും കുറേ നല്ല കാര്യങ്ങള്‍ ചെയ്യാറുണ്ട്.... അദ്ധേഹത്തിന്റെ വരുമാനത്തിന്റെ ഒരു പങ്കു അനാഥര്‍ക്കും, അശരണര്‍ക്കും വേണ്ടി മാറ്റി വച്ചിട്ടുമുണ്ട്... കുറേ അനാധാലയങ്ങളുടെ ചെലവ് മുഴുവന്‍ വഹിക്കുന്നത്... അദ്ദേഹം തനിയെ ആണ്.... പിന്നെ, അങ്ങനെ ഒക്കെ ഉള്ള കാര്യങ്ങളില്‍ നമ്മുടെ പൊതു സമൂഹത്തിനു താല്‍പ്പര്യം ഇല്ലാത്ത കാര്യങ്ങള്‍ ആയതിനാല്‍ നമ്മുടെ മാധ്യമങ്ങള്‍ അത് പ്രചരിപ്പിക്കാറില്ല... അത് തന്നെ alla, അദ്ദേഹം അതിനുള്ള അവസരം മാധ്യമങ്ങള്‍ക്ക് കൊടുക്കാറില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്

നിങ്ങളുടെ എല്ലാവിധ ഐ.ടി അനുബന്ധ സംശയങ്ങളും,അറിവുകളും ഇവിടെ പങ്കുവെക്കാം....

''ദയവായി സൈബര്‍  നിയമ വിരുദ്ധമായ  വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഒഴിവാക്കാന്‍ അപേക്ഷ''

നിങ്ങള്‍ക്ക് ഉപകരിക്കുന്ന ചില  സോഫ്റ്റ്‌വേര്‍ പേരുകള്‍  താഴെ കൊടുക്കുന്നു ....... ആവശ്യമുള്ളവര്‍ സൈറ്റുകളില്‍ പോയാല്‍ ലിങ്ക് കിട്ടും 

Malwarebytes (Good aganist malwares &trojans)

CCleaner(Repairs your Registry and deletes the Junk Files)

Defraggler (Defrags your P.C)

Recuva (Recovers your lost data)

VLC Player 1.1.11(Plays most formats of your audio and video files)

Mozilla Firefox 8.1  (Latest Browser from Mozilla)
Malayalam Fonts  (Download essential Malayalam fonts)

Varamozhi (Malayalam Typing tool)

Folder Cleaner (Cleans autorun.inf,recycler.exe etc)

Tune-up Utilities (A PC tuning software-Trial Version)
Foxit Phantom-  (PDF Reader)
Format Factory -( Multifunctional Media Converter)


Google Transliteration - (Software for Malayalam Typing)

മൊബൈല്‍ ഫോണില്‍ മലയാളം വായിക്കാന്‍ (ഒപേര സോഫ്റ്റ്‌വെയര്‍) :

 

നന്മകള്‍ ചെയ്യാനുള്ള വേദിയായി ഈ പുതുവര്‍ഷത്തെ നമുക്ക് വരവേല്‍ക്കാം..!!



അങ്ങിനെ ഒരു പുതുവര്ഷം കൂടി വരവായി.. ഓരോ പുതു വര്‍ഷാരംഭവും ആഘോഷിക്കാനല്ല, കഴിഞ്ഞു പോയ വര്‍ഷത്തെ നമ്മുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്വയം അവലോകനം നടത്താനാണ് വിനിയോഗിക്കേണ്ടത്.. നാം മരണത്തോട് ഒരു വര്ഷം കൂടി അടുത്തിരിക്കുന്നു എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് കൂടുതല്‍ നന്മകള്‍ ചെയ്യാനുള്ള വേദിയായി ഈ പുതുവര്‍ഷത്തെ നമുക്ക് വരവേല്‍ക്കാം..!!

ദാരിദ്ര്യം നല്ലതല്ലേ . ജീവികനുള്ള ശക്തിയും,സഹജീവികളോടുള്ള സ്നേഹത്തിനും ഒരു കാരണം ദാരിദ്ര്യം തന്നെയാണ്.. ദരിദ്ര ത അറിഞ്ഞത് കൊണ്ട് വിശപ്പിന്റെ വിലയറിയാന്‍ എനിക്കു കഴിഞ്ഞു... അതിനപ്പുറം സഹജീവികളോടുള്ള കടപ്പാടും..എത്ര വലിയ തെറ്റും പൊറുക്കാനും ക്ഷമിക്കാനുള്ള കഴിവും.ഇന്ന്‍ നാട്ടില്‍ ദാരിദ്ര്യം കുറഞ്ഞു വരുന്നു..എല്ലാവര്ക്കും വേണം പണം അവര്‍ അതിന്നു ഏത് മാര്‍ഗവും സ്വീകരികുന്നു..ശരിക്കും തെറ്റിനും അപ്പുറം പണക്കാര...ന്‍ എന്ന കൃതിമ മനുഷ്യനെയാണ് എല്ലാവര്ക്കും പ്രിയം... തന്‍റെ ചെയ്തികള്‍ ന്യായീകരിക്കാന്‍ പോലും പണക്കാരന് നിശേഷം കഴിയുന്നു.... ദാരിദ്ര്യം വിടകലന്നു പോവുന്നതുകൊണ്ട് തന്നെ ... മനുഷ്യന്‍ അസ്വസ്ഥനാവുന്നു..ഒറ്റ ശബ്ദത്തിന്ന് ഉടമയാവുന്നു...മറ്റുളവരോടെ മല്‍സരികുന്നു... സ്വസ്ഥതക്കുവേണ്ടി ലഹരി തേടി പോവുന്നു.. സ്വന്തം പുതപ്പിനോട് പ്രിയം കുറയുന്നു...ഒട്ടിയ വയറുകള്‍ക് പകരം കുടവയറുകള്‍ വളരുന്നു... തൊലിനിറം പോരെന്നും ... എങ്ങിനെ പ്രായം കുറക്കാമെന്നും ചിന്തികുന്നു....അസൂയയും കുശുമ്പും വളരുന്നു... മാന്യത സ്വയം തുന്നിയ വേഷമാവുന്നു.... അവസാനം ... വൃദ്ധ സദനങ്ങളുടെ മുന്നണി പോരാളിയാവുന്നു. വാണിഭങ്ങളുടെ വില്ലനാവുന്നു. അഴിമതിയുടെ അമരകരനാവുന്നു,അരുമറിയാതെ ഒറ്റകിറുന്നു പൊട്ടി പൊട്ടി കരയുന്ന മനാശക്തിയില്ലാത്ത .... വിലകുറഞ്ഞ മനുഷ്യനാവുന്നു....ഒന്ന്‍ ചിന്തികുക ..നമ്മുടെ ആധുനികതയും,നമ്മുടെ ഉപഭോഗ സംസ്കാരവും നമ്മല്‍ക്ക് നല്‍കിയത് ആര്‍ത്തിയും ,യുദ്ധവും, മേല്‍കോയിമായും ,അമാനുഷികതയും...... എല്ലാവരെയും സ്നേഹിക്കുന്ന എല്ലാവരാലും സ്നേഹിക്കപെടുന്ന ഒരു പുതു വര്ഷം,ലഹരി പദാര്‍ത്ഥ ങ്ങള്‍ ഇല്ലാത്ത
നന്മയുടെ
വിശുദ്ധിയുടെ
സാഹോദര്യത്തിന്റെ
ശാന്തിയുടെ
ഒരു പുതു വര്‍ഷം എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും
ആശംസിക്കുന്നു

മലയാളം ഭാഷ

പ്രിയ സുഹൃത്തുക്കളെ.... ഈ
ലിങ്കില്‍ (http://www.google.com/ime/transliteration/) പോയി മലയാളം ഭാഷ സെലക്ട്‌ ചെയ്ത ശേഷം ഇന്‍സ്റ്റോള്‍ ചെയ്യുക .


2.ഇന്‍സ്റ്റാള്‍ പൂര്‍ത്തിയായ ശേഷം കീ ബോര്‍ഡിലുള്ള വലതു ആള്‍ട്ട് + വലതു ഷിഫ്റ്റ്‌ കീ അമര്‍ത്തുക . അപ്പോള്‍ അടിയിലെ ടാസ്ക്‌ ബാറില്‍ IME ആക്ടിവ് ആവുകയും ടാസ്ക്‌ ബാറില്‍ വലത്തെ അറ്റത്തായി EN എന്നുള്ളത് MY എന്ന് ആക്റ്റീവ് ആകുന്നതിനോടൊപ്പം ക്ലോക്കിന് മുകളിലായി IME ബാര്‍ കാണുകയും ചെയ്യാം .
(ടാസ്ക്‌ ബാറിന്റെ വലത്തെ അറ്റത്തു കാണുന്ന ലാങ്ങേജ്‌ ഐക്കണ്‍ EN ക്ലിക്ക് ചെയ്തു MY സെലക്ട്‌ ചെയ്തും മലയാളം ആക്ടിവ് ആക്കാം )
...
...
See More
http://www.google.com/ime/transliteration/
www.google.comSee More
 
http://www.google.com/ime/transliteration/
www.google.com