Wednesday 8 February 2012

കലാലയ സ്മരണകള്‍

എന്‍റെ  ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കലാലയ ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടായിരുന്നു എമിനെന്റ്റ് അകാദമി   മനസ്സിന് എന്നും നിറഞ്ഞൊരു കുളിര്‍മ നല്‍കികൊണ്ട് വിടപറഞ്ഞത്‌...  എമിനെന്ടില്‍ എത്താതിരിക്കാന്‍ വേണ്ടി ഞാന്‍ പല സര്‍ക്കാര്‍ കാമ്പസുകളിലും ഞാന്‍ അപേക്ഷ അയച്ചിരുന്നു.,.   manasseri MAMO കോളേജി, കോടഞ്ചേരി ആര്‍ട്സ് & സയന്‍സ് കോളേജി എന്നിവിടെ നിന്നും ലെറ്റര്‍ വന്നു.. എന്നാല്‍   കോടഞ്ചേരി  കുറെ ദൂര്മായത് കൊണ്ട് ഞാന്‍ MAMO തന്നെ സെലക്ട്‌ ചെയ്തു കാരണം വൈറ്റിംഗ് ലിസ്റ്റില്‍ ഞാന്‍ വെറും 31  ആയിരുന്നു .  അപ്പോള്‍ എനിക്ക് ഇവിടെ തന്നെ കിട്ടുമെന്നും  ഞാന്‍ ഉറപ്പിച്ചു..  നിര്‍ഭാഗ്യ മെന്നു പറയാം അവിടെ എത്തിയപ്പോള്‍ എന്നോട് അവര്‍  ചോദിച്ചു VHSE ആയിരുന്നോ എന്ന്.. അതെ എന്ന് ഞാന്‍  പറഞ്ഞു.. അവര്‍ പറഞ്ഞു എങ്കില്‍ ഈ practicalinte മാര്‍ക്ക്‌ കുറയ്ക്കണമെന്ന്.. അത് കുറച്ചു ലിസ്റ്റ് ഇട്ടപ്പോള്‍ ഞാന്‍ വൈറ്റിംഗ് ലിസ്റ്റില്‍ 72   എത്തി.. പിന്നീടു എനിക്ക് തോന്നി ബി.കോം ഒരു മത്സര സ്റ്റേജില്‍ ആണെന്ന്.. അതൊകൊണ്ട് കിട്ടില്ല എന്ന് ഉറപ്പായി .. എങ്കിലും രണ്ടു മൂന്നു പ്രാവശ്യം പോയിരുന്നു... നോ ചാന്‍സ് ...

                   എമിനെന്റ്റ്  കോളേജിലെ അവദി ദിവസങ്ങളില്‍ ഞാന്‍ ചിന്തിക്കാറുണ്ട്. എന്‍റെ ജീവിതത്തില്‍ അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹം നിറഞ്ഞ ഏതോ ഒരു ദിവസമാണ് ഞാനിവിടെ എത്തിയതെന്ന് . ജീവിതത്തിന്‍റെ 3 വര്‍ഷവും ഇവിടെ ചിലവാക്കിയത് എനിക്ക് ഒരിക്കലും നഷ്ടമായി എന്ന് തോന്നിയിട്ടില്ല... ഇനി തോന്നുകയുമില്ല .  നമ്മുടെ മലാനാടിന്റെ യഷസ്സുനര്‍ത്തനായി കേരങ്ങള്‍ തിങ്ങി നിറഞ്ഞ നാടായ മലപ്പുറം നഗരത്തിനെ ബോടറില്‍ സ്ഥിതി ചെയ്യുന്ന അരീക്കോട് . ഇവിടെ കളകള്ളാരവമുയര്‍ത്തി  ഒഴുക്കുന്ന ചാലിയാറിന്റെ     തീരത്ത്  ശാന്ത സുന്തരമായ ഹരിത ഭംഗിയില്‍  കടഞ്ഞെടുത്ത് MSP  ക്യാമ്പിനു അടുത്തായി നില കൊള്ളുന്ന പൂന്തോപ്പയിരുന്നു  എന്‍റെ  കലാലയം ...ഇത് ഒരു പ്രൈവറ്റ് സ്ഥാപനം ആണെങ്കിലും  ഇവിടെ പഠിച്ചവര്‍ക്ക് ഒരിക്കലും അങ്ങിനെ തോന്നില്ല... അതാണ് എന്‍റെ കാമ്പസിന്‍റെ പ്രത്യേകത ... ഇന്ന് കോഴിക്കോടും മലപ്പുറത്തും  മലബാറിലും  മറ്റു  പല ദേശത്തും എന്‍റെ ക്യാമ്പസ്‌ അറിയപ്പെടാന്‍  തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്.


എത്ര വര്‍ഷമായി എമിനെന്റ്റ് തുടങ്ങിയിട്ട് എന്നെനികരിയില്ലെങ്ങിലും  ആദ്യത്തെ എമിനെന്റ്റ് ഏതോ ഒരു ജിമ്മിന്‍റെ അടുതായിരുന്നെന്നു അറിയാം... അവിടെ നിന്നും കാലം മരുന്നതിനുസരിച്ച്ചു എന്‍റെ കാമ്പുസും മാറ്റങ്ങള്‍  സംഭവിച്ചു കൊണ്ടിടിക്കുന്നു. അതെ കഴിഞ്ഞ 8 വര്‍ഷമായി എമിനെന്റ്റ് സ്വന്തം ബില്ടിങ്ങിലെക്ക് ഒരു ശാന്ത പ്രടെഷതെക് മാറ്റപെട്ടിരിക്കുന്നു  .. ഇവിടെയാണ് ഞാന്‍  3  വര്‍ഷം പഠിച്ചത്.. ഏകദേശം 15 വര്‍ഷം പിന്നിട്ട ഈ കോളേജിനെ കുറിച്ചു കെട്ടരിഞ്ഞാണ് ൨൦൦൮ ജൂണ്‍ 31 നു ആദ്യമായി എമിനെന്റിന്റെ പടിവാതില്‍ കടന്നു ഞാനെത്തിയത് . മുറ്റം എത്തിയപ്പോള്‍ തന്നെ മാസ്പരിപ്പിക്കുന്ന ആ പ്രക്രതി ഭംഗിയും  മാതവിനെപ്പോള്‍ തലോടുന്ന ആ ഇളം കാറ്റും ആ പൂവാടിയിലെ അറിവ് എന്നാ തേന്‍ നുകരാനായി പല സ്ഥലത്ത് നിന്നെത്തിയ ചിത്ര ശലബങ്ങളാണ് എന്നെ സ്വീകരിക്കാനെത്തിയത് .. എന്നാല്‍ ആദ്യപകരുടെയും മറ്റും ഇടപയകലും എന്‍റെ മനസ്സിനെ സ്വന്തനിപ്പിച്ച്ചത് കൊണ്ട്  ആദ്യം തന്നെ എല്ലാവരെയും പരിചയപ്പെടാന്‍ ഞാന്‍ ശ്രമിച്ചു . റാഗിങ്ങ് ചെറിയ ബയമുണ്ടയിരുന്നെങ്ങിലും അദ്യാപകര്‍ സമദാനപ്പെടുത്തി  .




VHSE കു ശേഷം ശേഷം ആയിരുന്നു ഞാന്‍ എമിനെന്റിന്റെ സുന്ദര മുറ്റത്ത്‌ എത്തിയത്... എനിക്ക് എന്നും തണലായിരുന്നു എന്‍റെ കലാലയം...നാഥന്‍ കനിഞ്ഞു നല്‍കിയ എന്‍റെ ജീവിതത്തിനു ശോഭ പകരുവാന്‍ നിമിതമേകിയത് ഈ കലാലയമായിരുന്നു ...എനിക്ക് മാത്രമല്ല, പലര്‍ക്കും... ഇനി എത്രയോ പേര്‍ക് നിമിത്തമാകാനിരിക്കുന്നു..അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂമ്പാറ്റയെ പൂവ് വിളിക്കുന്നത്‌ പോലെ ജീവിതം എങ്ങോട്ടെന്നില്ലാതെ പാറി നടക്കുമ്പോള്‍  മാടി വിളിച്ച് വഴി കാണിച്ച ഈ സ്ഥാപനത്തെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ഹ്രദയാന്തരങ്ങളില്‍  നിന്ന് സന്തോഷത്തിന്‍റെ പേമാരി വര്‍ഷിക്കുന്നു.. പുലര്‍ക്കാലത്ത് വിരിഞ്ഞ റോസാദലത്തിനു ചുറ്റും പാറി നടക്കുന്ന കരി വണ്ടിനെ പോലെ പാപത്താല്‍ കറുത്ത ഹൃദയവുമായി കയിഞ്ഞിരുന്ന ആ കാലങ്ങളില്‍ ഞാന്‍ ഇവിടുത കുറിച്ചു അറിഞ്ഞിരുന്നെങ്കില്‍ എന്‍റെ ദിനരാത്രങ്ങള്‍ ഉപകാരപ്രതമാം വിധം ചാലിപ്പിക്കാംആയിരുന്നു..വളരെയടികം ആനന്ദത്തോടെയും ആസ്സ്വാദ്‌നത്തോടെയും കയിഞ്ഞു പിന്നീട് ഒരു ദര്മികതയിലെക്കുള്ള ഒരു നീകം ഒരിക്കലും പ്രയാസമില്ലെന്നു ഈ സ്ഥാപനം എന്നെ പഠിപ്പിച്ചു..ഈ കലാലയ ജീവിതം അവസാനിക്കാന്‍ തുടങ്ങുന്ന ദിവസം മുതല്‍ കയിഞ്ഞ ദിവസങ്ങളില്‍ എമിനെന്റിന്റെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ ചിന്തിക്കുന്നതും സങ്കടപ്പെടുന്നതും ഈ ഓര്‍മ്മകള്‍ മാത്രം സൂക്ഷിച്ചു കൊണ്ട് എങ്ങനെ ഇവിടുന്നു പോകുവാന്‍ കയിയുമെന്നതിന്‍ കുറിച്ചു മാത്രമായിരുന്നു...ഇനിയുള്ള ജീവിതത്തില്‍ ശ്രീദേവി ടീച്ചറെ പോലുള്ളവരുടെ ലാളിത്യത്തിന്റെയും സന്തോഷത്തിന്റെയും നാളുകള്‍ നഷടപെടുമോ എന്നൊരു തോന്നലും ഉണ്ടായിരുന്നു...  ഇടയ്ക്കു ചില അടിപിടികള്‍ ഉണ്ടെങ്കിലും എല്ലാം വളരെ രസമായിരുന്നു.. കാരണം പിന്നീട് ഞങള്‍ ഒരു IPL  മാച്ച് കാണാന്‍ കൊച്ചിയില്‍ പോയപ്പോള്‍ അന്ന് ഞങള്‍ അടിഉണ്ടാകിയവരുടെ റൂമിലായിരുന്നു രാത്രി കിടന്നുറങ്ങിയത്.. എല്ലാം ഇന്നലെ കയിഞ്ഞ  പോലെയ തോന്നുന്നത്...

ഇപ്പോള്‍  എന്‍റെ ഹൃദയത്തില്‍ വിരഹ വേദന അലയടിക്കുകയാണ്.. ഞാന്‍ ഉറപ്പിക്കുന്നു ഈ വിരഹ  വേദനക്ക് ആശാസമെകാന്‍ മറ്റൊരു കലാലയവും ഇനി എന്റെ ജീവിതത്തില്‍ കടന്നു വരില്ല എന്ന്.. ഈ സ്ഥാപനതോടും ഇവിടുത്തെ കൂടുകരോടും യാത്ര പറഞ്ഞു പോകുമ്പോള്‍ ഇനി ഇതുപോലെയുള്ള ഒരു കലാലയം ലഭിക്കുകയില്ലെന്നുരപ്പാന് ...ഇവിടെ നിന്നും മടങ്ങിയ ശേഷവും മുന്‍ കയിഞ്ഞ 12 വര്‍ഷംപോലോത്ത ജീവിതം എന്നെ പിടികൂടുമോ എന്ന് ഞാന്‍ ഞാന്‍ ഭയക്കുന്നില്ല.. കാരണം എന്റെ ആത്മാവിനെ പിടിച്ചു കുലുക്കുന്ന ക്ഞാനമാണ് എനിക്ക് എന്‍റെ എമിനെന്റ്റ്‌ സമ്മാനിച്ചത്..

ഈ ചുറ്റുപാടുകളില്‍ നിന്ന് ലഭിച്ച അറിവുകള്‍ അധികമായും വിഷമില്ലാത്തതും രുചി  തീരാതതുമായ അമൃതം ആണ്..ഇവയെല്ലാം ഇനി എന്‍റെ മനസ്സിന്റ്റ്‌ ചെപ്പില്‍ സൂക്ഷിക്കാനുള്ള ഒരുപിടി ഓര്‍മ്മകള്‍ മാത്രം...




യാത്ര പറഞ്ഞു പിരിയവേ , ഒരു പാട്ടിന്‍റെ നോവറിഞ്ഞു .

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ...
എന്നാത്മാവിന്‍ നഷ്ട സുഗന്ധം ...!!!!!!

No comments:

Post a Comment