Thursday 12 January 2012

നാം എല്ലാവരും കുറച്ചെങ്കിലും നന്മ ചെയ്യാന്‍ ശ്രമിച്ചാല്‍ ഈ ഭൂമി ഒരു കൊച്ചു സ്വര്‍ഗം ആയീടും.

വിഗാര്‍ഡ് ഗ്രൂപ്പ്‌ ഉടമ കൊച്ചൌസേഫ് തന്റെ ഒരു വൃക്ക ദാനം ചെയ്താ വിവര ഞാന്‍ അടുത്താണ് അറിഞ്ഞത് ( അല്ലെങ്കിലും എന്നെപ്പോലെ ക്രിക്കറ്റും സിനിമയും ഓണ്‍ലൈന്‍ നേരമ്പോക്കും ആയി നേരം കളയുന്ന ഒരാള്‍ക്ക്‌ ചുറ്റുപാടും നടക്കുന്ന നല്ല മനുഷ്യത്വപരമായ നല്ല കാര്യങ്ങള്‍ ശ്രേദ്ധിക്കാന്‍ എവിടെ നേരം) .വാര്‍ത്ത‍ വായിച്ചപ്പോള്‍ അദ്ദേഹത്തോട് അളവറ്റ ആദരവും സ്വയം പുച്ഛവും തോന്നി . കുറച്ചു നാള്‍ മുന്‍പ് നോക്കുകൂലി പ്രമാണ...ികളെ വെല്ലുവിളിച്ചു സ്വയം ചുമടെടുത്ത അദ്ദേഹം ആദരവ് അര്‍ഹിക്കുന്ന ഒരാള്‍ ആണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ എല്ലാ സുഖസൌകര്യങ്ങളും അനുഭവിക്കുമ്പോഴും അന്യന്റെ വേദന മനസ്സിലാക്കി സ്വന്തം അവയവം ദാനം ചെയാന്‍ ഈ ഭൂമിയില്‍ അപൂര്‍വ്വം ചിലര്‍ക്കെ കഴിയൂ. ( കുടുബത്തിന് തണലേകാന്‍ അവയവദാനം നടത്തിയ സകല മനുഷ്യരെയും ഈ അവസരത്തില്‍ ഈ നിസ്സാരനായ ഞാന്‍ മനസ്സറിഞ്ഞു നമിക്കുന്നു) ഒരാളുടെ മതമോ ജാതിയോ കുടുംബമഹിമയോ സാമ്പത്തിക സ്ഥിതിയോ,വിദ്യാഭ്യാസമോ, വിശ്വാസമോ അവിശ്വാസമോ ഒന്നും അല്ല, കാരുണ്യം നിറഞ്ഞ മനസ്സാണ് അയാളെ യദാര്‍ത്ഥ മനുഷ്യന്‍ ആക്കുന്നത് എന്ന പരമമായ സത്യം മനസ്സിലാക്കി നാം എല്ലാവരും കുറച്ചെങ്കിലും നന്മ ചെയ്യാന്‍ ശ്രമിച്ചാല്‍ ഈ ഭൂമി ഒരു കൊച്ചു സ്വര്‍ഗം ആയീടും. തീര്‍ച്ച..അദ്ദേഹം പൊതു സമൂഹത്തിനു വേണ്ടിയും കുറേ നല്ല കാര്യങ്ങള്‍ ചെയ്യാറുണ്ട്.... അദ്ധേഹത്തിന്റെ വരുമാനത്തിന്റെ ഒരു പങ്കു അനാഥര്‍ക്കും, അശരണര്‍ക്കും വേണ്ടി മാറ്റി വച്ചിട്ടുമുണ്ട്... കുറേ അനാധാലയങ്ങളുടെ ചെലവ് മുഴുവന്‍ വഹിക്കുന്നത്... അദ്ദേഹം തനിയെ ആണ്.... പിന്നെ, അങ്ങനെ ഒക്കെ ഉള്ള കാര്യങ്ങളില്‍ നമ്മുടെ പൊതു സമൂഹത്തിനു താല്‍പ്പര്യം ഇല്ലാത്ത കാര്യങ്ങള്‍ ആയതിനാല്‍ നമ്മുടെ മാധ്യമങ്ങള്‍ അത് പ്രചരിപ്പിക്കാറില്ല... അത് തന്നെ alla, അദ്ദേഹം അതിനുള്ള അവസരം മാധ്യമങ്ങള്‍ക്ക് കൊടുക്കാറില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്

No comments:

Post a Comment