Friday 24 February 2012

കൂവിത്തോല്‍പ്പിക്കല്ലേ...!!!

 

         ഈ പോസ്റ്റ്‌ എന്നെ എഴുതാന്‍ പ്രേരിപ്പിച്ച കാരണം, ഇന്നലെ ചിലര്‍ എന്‍റെ ബ്ലോഗിലെ ചില പോസ്റ്റുകള്‍ വായിച്ചു, അത് മറ്റു പല ബ്ലോഗ്‌ പോസ്റ്റിലും  കണ്ടതാണെന്നും കോപ്പി അടിച്ചതാനെന്നും പറഞ്ഞു എന്നെ പുച്ചിക്കുകയാനുണ്ടായത് ... ഇവര്‍ ആരും തന്നെ എന്‍റെ മറ്റു പോസ്റ്റുകള്‍ വായിച്ചില്ല ... ഇവിടെ ഞാന്‍ പറയുന്നു.. നിങ്ങള്‍ പലരും അനുഭവിച്ച കഥകളും അനുഭവങ്ങളും മറ്റുമായിരിക്കും ഞാന്‍ പോസ്റ്റ്‌ ഇടുന്നത് എങ്കില്‍ നിങ്ങള്‍ പറയുമോ ഇത് എന്‍റെ കഥ ആണെന്നും, ഇത് അടിച്ചുമാറ്റിയതാനെന്നും.. ഓരോരുത്തരുടെയും ജീവിതവും അനുഭവവുമാണ് പല്ലപ്പോയും പല സ്ഥലത്തും കഥയും കവിതയുമാകുന്നത്.. എന്ന് കരുതി ഞാന്‍ നിങ്ങളെ ഒരു വിഡികലായി കാണുന്നില്ല ..        


       കഥ , കവിത , നോവല്‍, തുടങ്ങിയ സാഹിത്യ രൂപങ്ങള്‍ പോലെ തന്നെ മികച്ച സര്‍ഗാത്മകത ആവശ്ശ്യപ്പെടുന്ന മേഖലയാണ് വിമര്‍ശം അഥവാ വിമര്‍ശനം..! കുറ്റം പറയുന്നവരും ആദ്യം ചിന്തിക്കേണ്ടത് ഞാന്‍ എത്തരത്തിലുള്ള ആള്‍ ആണെന്നുള്ളതാകുന്നു .. ഒരു വ്യക്തിയെയോ ആശയത്തെയോ രചനയെയോ കുറ്റം പറയുന്നതും അടച്ചാക്ഷേപിക്കുന്നതുമാണ് വിമര്‍ശനമെന്ന മുന്‍വിധി മലയാളികളായ പലര്‍ക്കുമുണ്ട്.. എന്നാല്‍ ഇത്തരം രീതിയെ ഞാന്‍ വിമര്‍ശനമായി കാണുന്നില്ല..                               

 

                    ബൂലോകം വളരെ വിശാലമായതു തന്നെയാണ്..ഒരു വ്യക്തിയുടെയോ രചനയുടെയോ ആശയത്തിന്റെയോ മൂല്യം അളക്കുകയും അതിന്‍റെ കാണാതലങ്ങളെ അന്വേഷിക്കുകയും ചെയ്യുന്ന കലയല്ലേ  വിമര്‍ശനം ? അല്ലെ .! ആണെന്ന് എനിക്ക് തോന്നുന്നത് . നിങ്ങള്ക്ക് ഒരു പക്ഷെ ഇങ്ങനെ തോന്നില്ല..  കാരണം നിങ്ങള്‍ മലയാളിയാണ്.. ഒരു മലയാളിക്കും മറ്റൊരു മലയാളിയുടെ കഴിവിനെ അംഗീകരിക്കാന്‍ പ്രയാസമാണ്..അതല്ലേ വാസ്തവം.. അപ്പോള്‍ ഒന്നിനും കൊള്ളാത്ത ഒരു രചനയെ എങ്ങനെ വിമര്‍ശിക്കും അല്ലെ... അതെ ഒന്നിനും കൊള്ളാത്തവ വിമര്‍ശനം പോലും അര്‍ഹിക്കുന്നില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. .. എന്നാല്‍ ഞാന്‍ പറയുന്നു നിങ്ങള്‍ ഒരു കാര്യത്തെ വിമര്‍ശിക്കുന്നു എന്നതിനര്‍ത്ഥം നിങ്ങളതിനെ മറ്റുള്ളവരിലെത്തിക്കുന്നു എന്ന് തന്നെയാണ്.. വിമര്‍ശനത്തില്‍  നിങ്ങലതിന്‍റെ തെറ്റുകുറ്റങ്ങള്‍ വിവരിക്കുന്നുണ്ടാവം.. പക്ഷെ നല്ലതിന്‍റെ  തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്തെറ്റുകല്‍ക്കപ്പുറം ഒരു പ്രസക്തിയുള്ളതുകൊണ്ടല്ലേ...!! 


      വിമര്‍ഷനത്തിനു തിരഞ്ഞെടുത്തു എന്നുള്ളത് തന്നെ അതിന്‍റെ  പ്രസക്തിയെ സൂചിപ്പിക്കുന്ന ഒന്നാണ്. വിമര്‍ശഗന്‍ വിമര്‍ശനം ചെയ്യുമ്പോള്‍ അതീവ ജാഗ്രതയോടെ ചെയ്യേണ്ടതാണ്..വസ്തുക്കള്‍ നിരത്തിയുള്ള അപിപ്രയങ്ങള്‍  വ്യാക്യാനങ്ങലുമാണ് ഉചിതം എന്ന് എനിക്ക് തോന്നുന്നു.. അങ്ങിനെ ഒന്നും ഇന്നലെ അതികം ഞാന്‍ കണ്ടില്ല.. അതുകൊണ്ട് വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ഒന്നുകൂടി ആലോചിക്കുക , ഞാന്‍ എങ്ങനെ ഉള്ളവനാണെന്ന് സ്വയം വിലയിരുത്തി മറ്റുള്ളവരെ വിമര്‍ശിക്കുക..!!




       ഇവിടെ നിങ്ങള്‍ വായനക്ഷമതയെപ്പറ്റി വിശാലമായൊരു ചര്‍ച്ചക്ക് വഴിതുരന്നിട്ടിരിക്കുകയാണ്.. എന്നോട് ചിലര്‍ പറഞ്ഞു വായിക്കണം അല്ലാതെ മറ്റുള്ളവരുടേത് മോഷ്ട്ടിക്കുകയല്ല വേണ്ടത്.. ആര്‍ക്കറിയാം നിങ്ങളുടെതൊക്കെ സ്വയം സൃഷ്ട്ടിയാണെന്നു (പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍)...!!  ഇനി ഞാന്‍ നിങ്ങളോട്, അല്ല എന്നെ വായന പഠിപ്പിക്കാന്‍ വന്നവരോട്, ആളുകളെ വായിപ്പിക്കുക്ക എന്നത് സാഹസ്സമാണ്.. ശരിക്ക് പറഞ്ഞാല്‍ പ്രസംഗകനയാലും എഴുത്തുകാരനായാലും വായനക്കാരനെ മുന്നില്‍ കണ്ടു എയുതണം. എയുതിക്കയിഞ്ഞ ശേഷം ഒരു വായനക്കാരന്‍റെ  ഭാഗത്ത് നിന്നുകൊണ്ട് ഞാന്‍ എയുതിയത് ഒന്ന് വായിച്ചു നോക്കണം.. വായിച്ചു നോക്കിയിട്ട്   "താന്‍ കഠിന പഥങ്ങള്‍ ഉപയോഗിച്ചു എയുതാന്‍ ത്രാണിയുള്ള   എയുത്തുകാരനന്നെന്നു  വായനക്കാരനു തോന്നാന്‍ ഇത് ധാരാളം മതി"      എന്നാണോ എയുത്തുകാരന് തോന്നുന്നത്, എന്നാല്‍ ആ  ലേഖനവും അയാളുടെ സൃഷ്ടിയും സമൂഹത്തിനു ഒരുപകാരവും ചെയ്യില്ല.. മറിച്ച്   'താനെയുതാനിരിക്കുമ്പോള്‍  പ്ലാന്‍ ചെയ്തതിലേറെ കാര്യങ്ങള്‍ തന്‍റെ ലേഖനം വായിക്കുന്ന ഒരു വായനക്കാരന് കിട്ടും'എന്നാ ശുഭാപ്തി വിശ്ശ്വാസം ഏതെങ്കിലും ഒരു എയുത്തുകാരന് ഉറപ്പായിട്ടും തോന്നിയിട്ടുണ്ടെങ്കില്‍  അയാളാണ് കാലഘട്ടത്തിന്‍റെ എയുത്തുകാരന്‍ എന്ന് പറയുന്നത്.. അല്ല എന്ന് നിങ്ങള്ക്ക് തോന്നുണ്ടോ അയാള്‍ ഏത് പീറക്കടലാസ്സില്‍  എഴുതിയാലും  എഴുത്ത് ചരിത്രം രചിക്കും.. അത് വായിക്കുന്നവരില്‍  പുതിയ ചിന്തകളും ലിങ്കുകളും തുറക്കും തീര്‍ച്ചയാണ്.. അങ്ങനെ ആ ലേഖനം വലിയൊരു മാറ്റത്തിന് നിമിത്തമാകും.., ചര്‍ച്ചയാകും,പത്ര കോളങ്ങളില്‍ ചര്‍ച്ചാ വിഷയങ്ങള്‍ ആവണമെന്നില്ല. വായിച്ചവര്‍ പലയിടത്തും ചെന്ന് പറയും...അങ്ങാടിയില്‍ , ക്യാംപസുകളില്‍ ,കുളക്കടവില്‍, അങ്ങിനെ അതൊരു ജനകീയ ലേഖനമായി മാറും. ആ കഥയുടെ പേര് ചിലപ്പോള്‍ ആരും പിന്നീട് ഓര്‍ക്കാന്‍ ഇടയില്ലെങ്ങിലും  അതിലെ ആശയം നിലനില്‍ക്കും, അങ്ങിനെ നിലനിന്നാല്‍ തന്നെ ആ എഴുത്തുകാരന്‍ വിജയിച്ചു.. അത് പ്രസ്സിദ്ധീകരിച്ച ബ്ലോഗിനും പ്രസക്ത്മാകും..  

      ഇവിടെ ഞാന്‍ പറഞ്ഞ ഓരോ വാക്കും ഇത് വാഴിക്കുന്ന നിങ്ങളെപ്പോലുള്ള ആശാന്മാര്‍ക്കും വളരെ ഉപകാരപ്രദമാകും ഇല്ലേ.. നിങ്ങള്‍ ഇതിലെ ഓരോ വരികളും വിലയിരുത്തി വാഴിച്ചു നിങ്ങളുടെ ബ്ലോഗ്പോസ്റ്റില്‍ ഇത് പോലെ എഴുതാന്‍ ശ്രമിക്കും.. എന്താ സത്യമല്ലേ.? നിങ്ങളെപ്പോലെ മറ്റുള്ളവരുടെ ലേഖനത്തിലും അറിഞ്ഞോ അറിയാതയോ ഞാന്‍ ഇവിടെ പറഞ്ഞ ഓരോ വാക്കുകളും ഉപയോഗിക്കാന്‍ തുടങ്ങും.  ചിലര്‍ ഇതില്‍ നിന്നുപോലും കട്ടടുക്കും, മറ്റുചിലര്‍ ഇത് വച്ചു പുതിയ pointukal ഉണ്ടാക്കും. നിങ്ങളില്‍ പലരും ഇത് നിങ്ങളുടെ കവിതകളിലും കഥകളിലും വരെ ഉപയോകിക്കാന്‍ തുടങ്ങും, ചില അദ്ദ്യാപകര്‍ ഇത് ക്ലാസ്സ്‌ മുറികളില്‍ പറയും. ഇതൊക്കെ വായിക്കുമ്പോള്‍ എന്നെക്കുറിച്ചു നിങ്ങള്ക്ക് തോന്നാം ഞാന്‍ ഒരു "പിടിവാഷിക്കാരന്‍" ആണെന്ന്. ചെയ്തത് തെറ്റാണെന്ന് അറിയാമെങ്കിലും, ഈ വാക്കുകള്‍ കൊണ്ടൊന്നും അതിനെ ന്യായീകരിക്കാന്‍ ആവില്ലെന്നും അറിയാം. ഇത് വാഴിച്ചിട്ടെങ്കിലും  എന്നോട് പറഞ്ഞ ഇതുവരെ പിടിക്കപ്പെടാത്ത പല കോപ്പി അടി വീരന്മാരും ആ സ്വഭാവം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു . 

         ഈ വായന ഓരോപുതിയ എയ്ത്തുകാര്‍ക്കും പ്രചോദനമാകട്ടെ . ഇത് വായിക്കുംപോയും നിങ്ങള്‍ക് തോന്നും ഇതും കോപ്പി അല്ലെ എന്നൊരു സംശയം.. അതിനു നിങ്ങളെ ഒന്നും  ഞാന്‍കുറ്റം പറയുന്നില്ല. അതിനു നിങ്ങളെ പറഞ്ഞിട്ട് കാര്യവുമില്ല..

         എന്തായാലും നിങ്ങള്‍ എന്നെ ഞെട്ടിച്ചിരിക്കുകയാണ്‌..  ഇനി ഞാന്‍ ബ്ലോഗ്‌ എഴുതരുതെന്ന്  ചിലര്‍, മറ്റു ചിലര്‍ തന്തക്ക് വിളിച്ചതിനുതുല്ല്യം.., വേറെ ചിലര്‍ തോന്നിവാസം പറഞ്ഞു അവരുടെ കലിപ്പ് തീര്‍ത്തു.. എന്തായാലും നിങ്ങള്‍ എനിക്ക് തന്ന മധുരപ്രതികാരത്തിനു തുല്ല്യമായി ഞാന്‍ എല്ലാം ഞാന്‍ കേട്ടു  ബ്ലോഗ്‌ എയ്ത്തു നിര്‍ത്തിപ്പോകനോന്നും കരുതിയിട്ടില്ല.. ഇനിയും ഞാന്‍ എഴുത്തു തുടരും..ഇഷ്ട്ടമുള്ളവര്‍ക്ക് വാഴിക്കാം.,കമന്റ്സ് ഇടാം..വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാം..

37 comments:

  1. മോനേ നീ ഫയങ്കര എയുത്തുകാരന്‍ തന്നെ ....കാലഘട്ടത്തിന്‍റെ എയുത്തുകാരന്‍

    ReplyDelete
    Replies
    1. @ആചാര്യന്‍ എന്താ നിങ്ങള്ക്ക് ഒരു പുച്ഛം.. നിങ്ങള്‍ക്കല്ല മലയാളികള്‍ക്ക് മൊത്തം മട്ട്ടുള്ളവരുടെ കഴിവിനെ അംഗീകരിക്കാന്‍ ബുദ്ടിമുട്ടാണ്/മടിയാണ്..

      Delete
    2. മഹാനായ എഴുത്തുകാരാ നീ ഉസ്താദിനു പഠിക്കുകയാണോ അദ്ദേഹം ഒരു ആക്രി കച്ചവടക്കാരന്റെ മുടിയാണ് അടിച്ചു മാറ്റിയതെങ്കില്‍ ഈ മഹാന്‍ അവര്‍കള്‍ അന്യന്റെ ഭാഷയും മോഷ്ടിക്കുന്നോ . അടിച്ചു മാട്ടുന്നതൊക്കെ കൊള്ളാം , പക്ഷെ ലോകം കാണാത്ത മുടിയന്മാരുടെ ഇടയില്‍ മാത്രം പോസ്ടിയാല്‍ മതി . കൊച്ചു കള്ളാ

      Delete
    3. @Zainul Abid palathingal എടാ പൊന്നു സുഹ്രത്തെ(അങ്ങെനെ വിളിക്കുന്നതില്‍ ലജ്ജ തോന്നുന്നു) ഇവിടെ മുടിയും ഉസ്താദിനെയും പറ്റി ഞാന്‍ പറഞ്ഞിട്ടില്ല.. എന്‍റെ ഫേസ്ബുക്ക്‌ അങ്ങനെ നീ കണ്ടെങ്ങില്‍ അത് അവിടെയാണ് മറുപടി പറയേണ്ടത്.. അല്ലാതെ ഇവിടെ അല്ല. 5 വക്ത് നിസകരിക്കുന്ന ഉസ്താദിനെ പോലെയുള്ളവരെ കുറ്റം പറയാന്‍ എന്ത് യോഗ്യതയാണ് നിനക്കുള്ളത്. വെറുതെ ഉസ്താദിനെ കുറ്റം പറഞ്ഞു നടക്കേണ്ട..

      Delete
  2. നാണമില്ലാത്തവന്റെ ആസനത്തില്‍ ആല് കിളിച്ചാല്‍ അതും ഒരു തണല് എന്ന് സാരം അല്ലെ ???? എഴുത്ത് തുടരൂ .. എല്ലാ ഭാവുകങ്ങളും ...

    ReplyDelete
    Replies
    1. @sarath sankar ഈ വായന ഓരോപുതിയ എയ്ത്തുകാര്‍ക്കും പ്രചോദനമാകട്ടെ . ഈ പോസ്റ്റിനു എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെന്നു തോന്നുന്നുണ്ടോ ?

      Delete
  3. "ഒരു മലയാളിക്കും മറ്റൊരു മലയാളിയുടെ കഴിവിനെ അംഗീകരിക്കാന്‍ പ്രയാസമാണ്."

    കഴിവിനെ അംഗീകരിച്ചാലും, കോപ്പിയടിയെ അംഗീകരിക്കാന്‍ വലിയ പ്രയാസമാണ്. ഇത് മലയാളികളുടെ മാത്രം കാര്യവുമല്ല. കോപ്പിടിച്ചു സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതിനെ ഇങ്ങനെ ന്യായീകരിക്കുക വഴി താങ്കള്‍ കൂടുതല്‍ പരിഹാസ്യനാകുകയാണ് പ്രിയ സുഹൃത്തേ. താങ്കളുടെ പ്രതിഭയെ വിമര്‍ശിക്കാനോ, എഴുത്തിനെ തടയാനോ ആരും ഇവിടെ ശ്രമിച്ചിട്ടില്ലല്ലോ. സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച മറ്റുള്ളവരുടെ സൃഷ്ടികള്‍ ആദ്യം ഇവിടെ നിന്നും ഡിലീറ്റ്‌ ചെയ്യൂ.. എന്നിട്ട് പോരെ ഇങ്ങനെയൊക്കെ എഴുതിക്കൂട്ടാന്‍... !

    ReplyDelete
  4. @ശ്രീജിത്ത്‌ തങ്ങള്‍ക്കു ഇനി കാണിച്ചു തരാന്‍ പറ്റുമോ കോപ്പി പോസ്റ്റുകള്‍..

    ReplyDelete
    Replies
    1. കോപ്പിയടിച്ച പോസ്റ്റുകള്‍ എല്ലാം നിങ്ങള്‍ ഡിലീറ്റ്‌ ചെയ്തു എങ്കില്‍ വളരെ നല്ലത്. അതുകൊണ്ട് മാത്രം നിങ്ങളുടെ മോഷണം ന്യായീകരിക്കപ്പെടുന്നില്ല എന്നുകൂടി ഓര്‍ക്കണം. പിന്നെ ഈ പോസ്റ്റില്‍ പറയുന്ന പല വാദങ്ങളും വളരെ ബാലിശമാണ്. ഒന്നുകൂടി മനസ്സിരുത്തി ചിന്തിച്ചാല്‍ ബോധ്യമാകും.. !

      Delete
    2. അപ്പോൽ മുമ്പ് കോപ്പിയുണ്ടായിരുന്നു എന്ന് വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നു. അക്ഷര തെറ്റില്ലാതെ എഴുതാനറിയാത്തവനാണ് ബ്ലോഗ് തുടങ്ങിയിരിക്കുന്നത്...

      Delete
    3. @Mohiyudheen MP ഇവിടെ നിന്‍റെ comments'ല്‍ നിന്ന് തന്നെ വായനക്കാര്‍ക്ക്‌ മനസ്സിലാകും ആര്‍ക്കാണ് അക്ഷര തെറ്റില്ലാതെ എഴുതാനറിയാത്തതെന്നു. "അപ്പോല്‍" എന്നൊരു വാക്ക് ഉണ്ടോ മലയാളത്തില്‍ ! ഞാന്‍ പഠിച്ചത് "അപ്പോള്‍" എന്നാണ്.. im really shame on u man !!!!.. ആദ്യം സ്വന്തം അക്ഷര തെറ്റില്ലാതെ എഴുതാന്‍ പഠിക്കൂ പൊന്നു ചങ്ങാതീ.. എന്നിട്ടാവാം മറ്റുള്ളവരെ പഠിപ്പിക്കാന്‍ പുറപ്പെടുന്നത്.. പിന്നെ ഇവിടെ ഓരോരുത്തര്‍ക്കും അവരുടെതായ ശൈലിയാണ് വാക്കുകള്‍ ഉപയോഗിക്കുന്നത്..

      Delete
  5. പ്രതിഭാ ദാരിദ്ര്യം ഒരു കുറ്റമല്ല.എങ്കിലും കോപ്പി അടിക്കുന്നതിലും വേണ്ടേ ഒരു മര്യാദ.

    ReplyDelete
    Replies
    1. @aadil പ്രതിഭാ ദാരിദ്ര്യം ഒരു കുറ്റമല്ല. ശരിയാണ് ചങ്ങാതി..

      Delete
    2. പിന്നെ എന്തിനാണ് താങ്കള്‍ പോസ്റ്റ്‌ ഒക്കെ ഡിലീറ്റ്‌ ചെയ്തത്.ഇപ്പൊ പ്രൊഫൈല്‍ വിവരണവും മാറ്റിയല്ലോ.അത് സഫ മര്‍വയുടെയും നിരക്ഷരന്റെയും കോപ്പി ആയിരുന്നല്ലോ..??.ഇനിയും ന്യയീകരിക്കരുത്.ബൂലോകത്തോട് മാപ്പ് പറഞ്ഞു സ്വന്തമായി എന്തെങ്കിലും എഴുതൂ.സര്‍ഗ സൃഷ്ടി മോഷ്ടിക്കുന്നത് മറ്റെന്തിനെക്കാളും വലിയ തെറ്റല്ലേ സഹോദരാ.പിന്നെ താങ്കള്‍ ഏതു ദൈവത്തില്‍ വിശ്വസിച്ചിട് എന്ത് കാര്യം.

      Delete
  6. മുകളില്‍ കൊടുത്ത തന്‍റെ കഥന കഥ എവിടുന്നു കോപ്പി അടിച്ചതാ മോനെ...

    ReplyDelete
    Replies
    1. @പടന്നക്കാരന്‍ ഷബീര്‍ മഞ്ഞപ്പിത്തം പിടിപ്പെട്ടവന് കാണുന്നതെല്ലാം മഞ്ഞയായി തോന്നും എന്ന് പറയുന്നത് എത്ര മാത്രം സത്യം തന്നെയാണ്..അതിനു നിങ്ങളെ ഒന്നും ഞാന്‍കുറ്റം പറയുന്നില്ല. അതിനു നിങ്ങളെ പറഞ്ഞിട്ട് കാര്യവുമില്ല..

      Delete
    2. @aadil ഞാന്‍ ന്യായീകരിച്ചു പറയുകയല്ലേ എന്ന് ആദ്യമേ തന്നെ ഈ പോസ്റ്റില്‍ പറഞ്ഞതാണ്‌... അപ്പോള്‍ സുഹ്രത്ത് ഈ പോസ്റ്റ്‌ മുഴുവന്‍ വായിക്കാതെയാനല്ലോ മറുപടി പറയുന്നത്.. ചങ്ങാതി വാരിവലിച്ചു ചാടിക്കേറി വിമര്‍ശനങ്ങ്ള്‍ പറയുന്നതിന് മുമ്പേ ഈ പോസ്റ്റ്‌ ഒന്ന് മനസ്സിരുത്തി വായിച്ചതിനു ശേഷം കമന്റ്സ് ഇട്ടാല്‍ മതി.. പിന്നെ നീ എന്താ പറഞ്ഞത് സര്‍ഗ സൃഷ്ടി മോഷ്ടിക്കുന്നത് മറ്റെന്തിനെക്കാളും വലിയ തെറ്റാണെന്നോ !! ആണോ ? എനിക്കറിയില്ല !!

      Delete
    3. അപ്പൊ താങ്കള്‍ മോഷണം നടത്തി എന്ന് സംമാതിക്കുന്നുണ്ടോ.?
      നിങ്ങള്‍ ഒരു ബ്ലോഗ്‌ എഴുതണം എന്ന് ആരോ നിര്‍ബന്ധിച്ചത് പോലെ ഉണ്ടല്ലോ കാര്യങ്ങള്‍.താങ്കള്‍ക്ക് ഈ ന്യായീകരണം ഒന്ന് നിര്‍ത്തി കൂടുതല്‍ പരിഹസ്യനകാതെ രക്ഷപ്പെടുകയയിരിക്കും കൂടുതല്‍ നല്ലത്.വിമര്സനങ്ങള്‍ വരുമ്പോള്‍ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുന്നത് എന്ത് മര്യാദയാണ്.ബെര്‍ല്യ്യുടെയും നിരക്ഷരന്റെയും ഒക്കെ പോസ്റ്റുകള്‍ താങ്കളുടെ ബ്ലോഗില്‍ അതെ പോലെ കണ്ടത് കൊണ്ട് പറഞ്ഞതാ.സോറി നിങ്ങള്‍ക്ക്‌ ഇത്രയും തൊലിക്കട്ടി ഉണ്ടെന്നു ഓര്‍ത്തില്ല...

      Delete
    4. @aadil ഞാന്‍ പിന്നെ കൈയ്യും കെട്ടി നോക്കി നില്‍ക്കണോ ?

      Delete
    5. ഒറ്റ ചോദ്യം മാത്രം.താങ്കള്‍ മറ്റുള്ളവരുടെ പോസ്റ്റ്‌ മോഷ്ടിച്ചോ ഇല്ലയോ.?

      Delete
    6. ഇതിനുള്ള ഉത്തരവും നിങ്ങള്‍ക്കു ഈ പോസ്റ്റു മുഴുവനായും വായിച്ചാല്‍ കിട്ടുന്നതാണ് ചങ്ങാതീ.. നിങ്ങള്‍ ആദ്യം ഈ പോസ്റ്റ്‌ കെയര്‍ ഫുള്‍ ആയി വാഴിക്കാമോ ?

      Delete
  7. @മുല്ലപ്പൂവ് ഞാന്‍ ആരെയും കൊല്ലരില്ലേ !!! ?

    ReplyDelete
    Replies
    1. ആസനത്തില്‍ ആല് മുളച്ചാല്‍ അതുമൊരു തണല്‍ ആയ്യിക്കരുതുന്ന നിന്നോട് എന്ത് പറയാന്‍... നിനക്ക് ഒരു മനുഷ്യന് അത്യാവശ്യം വേണ്ട ചില സംഭവങ്ങള്‍ കുറവുണ്ടെന്ന് തോന്നുന്നു... ഒന്ന് നാണം... അടുത്തത് നീ തന്നെ അങ്ങ് ഊഹിച്ചോ...

      Delete
    2. Arunlal Mathew നിനക്ക് ബ്രാന്തുള്ളതിനു ഞാന്‍ എന്ത് പിഴച്ചു... നീ ഒറിജിനല്‍ മലയാളിതന്നെ.. വിവരമില്ലായ്മ ഒരു അലങ്കാരമാകിയെടുത്ത നിന്നോടെന്തു പറയാന്‍..

      Delete
    3. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു... ഞാന്‍ നിന്നോട് പറയണമെന്നു വിചാരിച്ച ഡയലോഗ് തന്നെ നീ ഊഹിച്ചല്ലോ... കൊള്ളാം... :P

      Delete
    4. നിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമുണ്ടെന്നു എനിക്ക് തോന്നുന്നില്ല...!!! എന്തായാലും നിനക്ക് ബ്രാന്തുള്ളതു ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു . ... നീ ഒറിജിനല്‍ മലയാളിതന്നെ.. നിന്നോട് ഒന്നേ പറയാനുള്ളൂ .. വിവരമില്ലായ്മ ഒരു അലങ്കാരമാകിയെടുക്കരുത്.!!

      Delete
  8. സത്യത്തില്‍ കബീറേ....നിങ്ങളെ ഞാന്‍ കുറ്റം പറയില്ല....കാരണം ആദ്യമായി ബ്ലോഗ് തുടങ്ങുമ്പോള്‍ ഇതൊക്കെ സംഭവിക്കാറുണ്ട്....ചില കോപ്പി പേസ്റ്റുകളൊക്കെ നടത്തും...പിന്നീട് അതത്ര നല്ല എടപാടല്ലെന്ന് സ്വയം ബോധ്യം വന്നാല്‍ തിരുത്തും....അതൊക്കെ സ്വാഭാവികമാണ്‌. മറ്റുള്ളവരുടെ പോസ്റ്റുകള്‍ വായിക്കുക,....പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കുക...സ്വന്തം അനുഭവങ്ങളും, ജീവിതവും അക്ഷരങ്ങളും ചേര്‍ന്നാല്‍ നല്ല ഒരു പിടി കഥകളും, കവിതകളും, ലേഖനങ്ങളും ഒക്കെ പിറക്കും....ഇവിടെ കുറേ സദാചാര പോലീസുകാരുണ്ട്...അവരെയൊനും കബീര്‍ കാര്യമാക്കണ്ട....കബീറ് നല്ലൊരു മനസ്സുള്ളവന്‍ തന്നെയാണ്‌. അതുകൊണ്ടാണല്ലോ അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തയ്യാറായത്.....പിന്നെ ഇത്രയും വികാരക്ഷോഭവും വേണ്ടന്നേയ്....നമ്മളൊകെ ഈ ഭൂലോകത്തു തന്നെയുള്ളവരല്ലേ...ഒരു കാര്യം സമ്മതിച്ചിരിക്കുന്നു ഭൂലോകത്തെ സദാചാരപോലീസുകാരുടെ കുത്തുവാക്കുകള്‍ കൊണ്ടൊന്നും താന്‍ തളര്‍ന്നില്ലല്ലോ...എഴുത്തു നിര്‍ത്തിയില്ലല്ലോ....അക്ഷരത്തെറ്റുകള്‍ വലിയ പ്രശ്നമാണ്‌.....നല്ല ഒരു തെറിയെഴുതിയാലും രസിച്ച് വായിക്കണമെങ്കില്‍ അക്ഷരത്തെറ്റ് ഒഴിവാകണം.....സ്വന്തം ഭാഷയും ശൈലിയും കടപ്പെടാത്ത അക്ഷരവും ഉണ്ടെങ്കില്‍ നല്ല രചനകള്‍ കബീറില്‍ നിന്നുണ്ടാവും...ഉറപ്പ്

    ReplyDelete
    Replies
    1. @എസ്.കെ (ശ്രീ) ഇപ്പോയാണ് എനിക്ക് ശരിക്കും ഒരു എന്താ പറയുക ! ഒരു തുടര്‍ച്ച കിട്ടിയത്.. ഒരുപാട് നന്നിയുണ്ട്.. ഇവരില്‍ എല്ലാവരെയും ഞാന്‍ കുറ്റം പറയുന്നില്ല , ഭൂരിഭാഗം വരുന്നവരും എന്നെ നിരുല്‍സാഹപ്പെടുത്താനാണ് ശ്രമിച്ചത്‌.. ഞാന്‍ എഴുതിയത്‌ എത്രമാത്രം ശരിയാണെന്ന് എനിക്കറിയില്ലെങ്കിലും (അത് വിലയിരുത്തേണ്ടത് വായനക്കാരനാണ് എന്നാണെന്‍റെ വാദം, കാരണം സൗന്ദര്യം മറ്റുള്ളവരുടെ കണ്ണില്‍ക്കൂടിയാണല്ലോ അളക്കുന്നത് )ഒന്ന് ഞാന്‍ പറയാം മലയാളികള്‍ ശരിക്കും മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാന്‍ ബുദ്ടിമുട്ടുള്ളവര്‍ തന്നെയാണ്.. ഞാന്‍ കോപ്പി അടിച്ചില്ല എന്ന് പറഞ്ഞിട്ടില്ലാ... പിന്നെ എന്ത് കൊണ്ട് ഇവര്‍ക്ക് നിങ്ങളെ പോലെ പറയാന്‍ തോന്നിയിട്ടില്ല ? അതാണെന്‍റെ ചോദ്യം ? സാറ് പറഞ്ഞതിനോട് ഞാന്‍ 100% യോചിക്കുന്നുണ്ട് . എന്നുകരുതി നിങ്ങള്‍ എന്നെ സപ്പോര്‍ട്ട് ചെയ്തിട്ടല്ല. മറിച്ചു നിങ്ങള്‍ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് എനിക്കറിയാം. നിങ്ങള്‍ പറഞ്ഞ പോലെ ഇവിടെ കുറെ സദാചാര പോലീസ് ഉണ്ടെന്നു മനസ്സില്ലായി , സാറ് പറഞ്ഞ പോലെ ഞാന്‍ അവരെ ഒന്നും കാര്യമാക്കുന്നില്ല.. അതിനുള്ള എന്‍റെ മറുപടിയാണ്‌/ഉദാഹരണമാണ് എന്‍റെ ഈ പോസ്റ്റ്‌. അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തയ്യാറായത് കൊണ്ട് ഞാന്‍ നല്ലൊരു മനസ്സുള്ളവന്‍ തന്നെയാണ്‌ എന്ന് സാറ് പറഞ്ഞല്ലോ ? എന്നിട്ടെന്താ ഇവര്‍ക്കതു തോന്നാതിരുന്നത്.! പിന്നെ വികാരക്ഷോഭവും വേണ്ടന്നുള്ളത് സദാചാര പോലീസുകാരുടെ ചോദ്യത്തിന് മുന്നില്‍ ആത്മാഭിമാനമുള്ള ഏതൊരു അച്ഛന്‍റെ മോനും തോന്നുന്ന്തല്ലേ എനിക്കും തോന്നിയിട്ടുള്ളൂ? അല്ലാതെ ഞാന്‍ അവരുടെ(സദാചാര പോലീസ്) മുന്നില്‍ കയ്യും കെട്ടി നോക്കി നിലക്കനമായിരുന്നോ ?


      അതെ നമ്മളൊകെ ഈ ഭൂലോകത്തു തന്നെയുള്ളവരാണ്.ഒരു കാര്യം ഞാന്‍ പറയാം ഈ ഭൂലോകത്തെ സദാചാരപോലീസുകാരുടെ കുത്തുവാക്കുകള്‍ കൊണ്ട് ഞാന്‍ തളരാതിരിക്കാന്‍ കാരണം തന്നെ അവരുടെ കുത്തുവാക്കുകള്‍ ആണ്.. ഇനി ഇതിനും അവര്‍ കുത്തുവാകുകള്‍ പറയുമെന്ന് ഉറപ്പാണ്‌.നിങ്ങളെ പോലെയുല്ലാവരും ഉണ്ടല്ലോ ഇവിടെ !! അതുകൊണ്ട് ഞാന്‍ എഴുത്ത് നിര്‍ത്തുന്നില്ല.. ബുക്കുകള്‍ വായിക്കുന്നതോടൊപ്പം അക്ഷര തെറ്റുകള്‍ ഞാന്‍ ഇനി മുതല്‍ ശ്രദ്ദിക്കാം..

      Delete
  9. അവന്‍ മോഷ്ടിച്ചുണ്ടാക്കിയതും പോരാ കോപ്പിലെ ന്യായീകരണം!!! നാണമില്ലേടാ പിന്നേം സ്വന്തം ചെയ്തിയെ ന്യായീകരിക്കാന്‍. ഉളുപ്പില്ലാത്തവന്‍!! നീ ചെയ്ത തെറ്റ് സമ്മതിച്ചാല്‍ നിന്റെ മഹത്വം കൂടുകേയുള്ളൂ. കേട്ടോടാ ചെറ്റേ.

    ReplyDelete
    Replies
    1. @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു എടാ ഉളുപ്പില്ലാത്തവനെ അത് തന്നെ അല്ലെ ഞാന്‍ ഇവിടെ പോസ്റ്റ്‌ ഇട്ടതും .. മുയുവനും വായിക്കാതെ ഇറങ്ങിക്കോളും ആളെ മെനക്കെടുത്താന്‍.!! എടാ മോനെ ഞാന്‍ ചെയ്ത തെറ്റ് സമ്മതിച്ചാല്‍ എന്‍റെ മഹത്വം കൂടുകേയുള്ളൂ എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ് ചെറ്റേ ഇത് പോലെ പോസ്റ്റ്‌ ഇട്ടത്..കേട്ടോടാ ചെറ്റേ!!!.

      Delete
    2. ഷാബു, ഇവന് മര്യാദയുടെ ഭാഷ മനസ്സിലാവില്ല... ഇനി നമുക്ക് നമ്മുടെ വഴി നോക്കാം, കുറച്ച് ദിവസം മ്കൂടി സമയം കൊടുക്കാം അതിനുള്ളിൽ ഇവൻ തെറ്റ് തിരുത്തിയില്ലേൽ ബാക്കി അപ്പോൾ സുരേഷ സാറുമായി ആലോചിച്ച് വേണ്ടത് ചെയ്യാം... രണ്ട് മാസം ഇവനും കയറി ഇറങ്ങട്ടെ...

      Delete
    3. @Mohiyudheen MP കുട്ടാ ഞാന്‍ എന്‍റെ തെറ്റ് 2 ദിവസം മുമ്പേ തിരുത്തി ബൂലോകത്തോട് മാപ്പ്‌ പറഞ്ഞ പോസ്റ്റ്‌ ആണ് ഇത്. ഇനിയെങ്കിലും കെയര്‍ ഫുള്‍ ആയി വായിച്ചിട്ട് കമന്റ്സ് ഇടൂ പൊന്നു ചങ്ങാതീ... അതല്ലേ നല്ലത്. ഇനി വായിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഇതാ ഞാന്‍ മാപുപറഞ്ഞ വരികള്‍ . "ചെയ്തതു തെറ്റാണെന്ന് അറിയാമെങ്കിലും, ഈ വാക്കുകള്‍ കൊണ്ടൊന്നും അതിനെ ന്യായീകരിക്കാന്‍ ആവില്ലെന്നും അറിയാം." ഇത്രേം പോരെ കൂട്ടുകാരാ! ഇനി എന്താ ചെയ്യേണ്ടതെന്ന് നിങ്ങള്‍ തന്നെ പറ എന്നാല്‍ !

      Delete
  10. @Kabeer - എന്റെ സുഹൃത്തേ --- പല ബ്ലോഗിലും വന്ന അതെ വരികളും വാക്കുകളും നിങ്ങളുടെതില്‍ അറിയാതെ കേറിപ്പോയിട്ടുണ്ട് . നിങ്ങള്‍ പുറത്തായിരിക്കുമ്പോള്‍ സംഭവിച്ചതായിരിക്കും . ഏതായാലും നിങ്ങളുടെ മുകളിലത്തെ അഭിപ്രായ പ്രകടനത്തില്‍ നിന്നും കാര്യങ്ങള്‍ നിങ്ങള്ക്ക് തന്നെ മനസ്സിലായി എന്ന് സാരം . മോഷണവും ഒരു കലയാണ്‌ . പക്ഷേ കക്കാന്‍ അറിയണം . പയ്യന്സല്ലേ നന്നായിക്കോളും എന്ന് കരുതുന്നു .

    ReplyDelete
    Replies
    1. @ജിപ്സി എന്‍റെ പൊന്നു സുഹൃത്തേ നിങ്ങള്‍ പറയുന്നു എന്‍റെ പോസ്റ്റില്‍ പല ബ്ലോഗിലും വന്ന അതെ വരികളും വാക്കുകളും ഞാന്‍ അറിയാതെ കേറിപ്പോയിട്ടുണ്ടെന്നു. പൊന്നു ചേട്ടാ ഓരോരുത്തര്‍ക്കും അവരുടെതായ ശൈലിയുണ്ട്. അങ്ങിനെ നിങ്ങള്‍ ഇവിടെ കണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമല്ലേ ? അല്ലെ ? എന്തായാലും നിങ്ങള്‍ ഈ പറഞ്ഞ വാകിനോട് എനിക്ക് ഒരിക്കലും യോചിക്കാന്‍ പറ്റില്ല.. കാരണം മലയാളത്തില്‍ 58 അക്ഷരങ്ങള്‍ അല്ലെ ഉള്ളൂ.. അപ്പോള്‍ പിന്നെ ഞാന്‍ എന്ത് ചെയ്യണം.. ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞ പലവാക്കുകളും ഞാന്‍ മറ്റു പല ബ്ലോഗിലും കണ്ടതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ നിഷേധിക്കുമോ ?

      Delete
  11. അക്ഷരത്തെറ്റ് നേരെയാക്കാനെങ്കിലും പഠിക്കൂ (മിനിമം )

    ReplyDelete
    Replies
    1. @ജിപ്സി അക്ഷരത്തെറ്റ് നേരാക്കം!!! ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു..

      Delete